മയക്കുമരുന്ന് അടിമത്തം - നമ്മുടെ യുവതലമുറയിലെ ഏറ്റവും വലിയ ആശങ്ക
കഞ്ചാവ് എന്ന ഈ ലഹരിവസ്‌തുവിന്റെ മുഖം അത്ര തന്നെ രസകരമല്ല. സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും എല്ലാം തന്നെ ഇതിന്റ ഭീകര വശങ്ങളെ കുറിച്ചുള്ള വാർത്തകൾ ആണ് ഇന്ന് നാം നിരന്തരം കേട്ട് കൊണ്ടിരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്ന്. അവ ആ വ്യക്തിയുടെ മസ്തിഷ്കം പ്രവർത്തിക്കുന്ന രീതി, വികാരങ്ങൾ, പെരുമാറ്റം, ധാരണ, ഇന്ദ്രിയങ്ങൾ എന്നിവയെ ബാധിക്കും. ഇത് അവരെ പ്രവചനാതീതവും അപകടകാരികളുമാക്കുന്നു, പ്രത്യേകിച്ച് യുവതലമുറയെ. - എന്താണ് ഈ ലഹരിമരുന്നുകൾ ഒരു വ്യക്തിയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ? - എങ്ങിനെയാണ് അവ ഒരു വ്യക്തിയെ അതിനു അടിമയാക്കുന്നത്? - ഇതിൽ നിന്നും പൂർണമായ മോചനം സാധ്യമാണോ? എന്താണ് മയക്കുമരുന്നുകൾ? എങ്ങനെയാണ് മയക്കുമരുന്നുകൾ ഒരു വ്യക്തിയുടെ ശരീരത്തിൽ അതിന്റെ ആധിപത്യം സ്ഥാപിക്കുന്നത്? ലഹരിമരുന്നുകൾക്ക് ഹ്രസ്വകാലവും ദീർഘകാലവുമായ ഫലങ്ങൾ ഉണ്ടാകും. ഈ ഇഫക്റ്റുകൾ ശാരീരികവും മാനസികവുമാകാം, കൂടാതെ ആശ്രിതത്വം ഉ...