Posts

സ്ട്രോക്ക് മാനേജ്മെന്റിന്റെ വിജയത്തിലെ പ്രധാന ഘടകം ഉടനടിയുള്ള ചികിത്സയാണ്..

Image
ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആയി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്‌ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആചരിക്കുന്നത്.  സ്ട്രോക്കിന്റെ ഗുരുതരമായ സ്വഭാവo,  ഉയർന്ന നിരക്ക് എന്നിവ അടിവരയിടുന്നതിനും, ഈ അവസ്ഥയെ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം വളർത്തുന്നതിനും, അതിജീവിച്ചവർക്ക് മെച്ചപ്പെട്ട പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനുമാണ് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത്. സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ (Thrombosis) അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ (Haemorrhage) ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. എ൦മ്പോളിസ൦ (embolism) കൊണ്ടു൦ സ്‌ട്രോക്കുണ്ടാവാ൦. നമ്മൾ ഒരുമിച്ച് സ്ട്രോക്കിനെക്കാൾ വലുതാണ് (Together we are #GreaterthanStroke) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. സ്ട്രോക്കിന്റെ കാര്യത്തിൽ, ഓരോ മിനിറ്റും പ്രധാനമാണ്. സ്ട്രോക്കിന്റെ ആഗോള ആജീവനാന്ത അപകടസാധ്യത ( lifetime stroke risk worldwide)  1/4th ആയി നിൽക്...

ഭൂരിഭാഗം തലവേദനകളും അപകടകരമല്ല.പക്ഷെ അപകടകരമായ തലവേദനകളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം..🧠🧠

Image
മൈഗ്രെയ്ൻ  (ചെന്നിക്കുത്ത്) എങ്ങനെ നേരിടാം?? നമ്മിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും  ചിന്തിച്ചേക്കാം. എന്നാൽ 98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിർണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തിൽ  കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് വസ്തുത. തലവേദനയുടെ സാധാരണ കാരണങ്ങൾ?  പിരിമുറുക്കം തലവേദന ( 80%) മൈഗ്രെയ്ൻ (ചെന്നിക്കുത്ത്) (15%) Sinusitis ക്ലസ്റ്റർ തലവേദന അപകടകരമായ തലവേദനയുടെ സവിശേഷതകൾ എന്തൊക്കെയാണ്? 1. പുതിയതായി ആരംഭിച്ച തലവേദന മൈഗ്രെയ്ൻ പോലെ ഇടവിട്ട് തലവേദന ഉണ്ടാകാത്ത ഒരാൾക്ക് പെട്ടെന്ന് തലവേദനയുണ്ടെങ്കിൽ അത് ഗൗരവമായി കാണണം. 2. തുടർച്ചയായി സാവധാനം വർദ്ധിക്കുന്ന തലവേദന  മൈഗ്രെയ്ൻ പോലുള്ള തലവേദന ഇടവിട്ടുള്ളതാണ് 3. പെട്ടെന്നുള്ള കടുത്ത തലവേദന 4. Projectile ഛർദ്ദി, Fits, ഒരു വശത്തെ ബലഹീനത, ബോധം നഷ്ടപ്പെടുക, കാഴ്ച നഷ്ടപ്പെടൽ, പെരുമാറ്റ വ്യതിയാനങ്ങൾ, നടക്കാൻ ബുദ്ധിമുട്ട്, കേൾവിക്കുറവ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട ...

മസ്തിഷ്കവും നട്ടെല്ലും സംബന്ധിച്ച പ്രശ്നങ്ങൾ ആധുനിക മൈക്രോ ന്യൂറോ സർജറിയിലൂടെ അതിവിദഗ്ധമായി കൈകാര്യം ചെയ്യപ്പെടുന്നു

Image
നമുക്കേവർക്കും അറിയാവുന്നതുപോലെ ശാസ്ത്രസാങ്കേതിക തലത്തിൽ ഒട്ടേറെ വളർച്ചയാണ് കൈവന്നുകൊണ്ടിരിക്കുന്നത്. ആധുനിക ന്യൂറോസർജറി ശസ്ത്രക്രിയാരീതികളിൽ ഗണ്യമായ മികവ് നമുക്ക് കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് പ്രധാനനേട്ടം. തലച്ചോറ്, നട്ടെല്ല് എന്നിവിടങ്ങളിൽ വരുന്ന തികച്ചും സങ്കീർണ്ണവും മാരകവുമായ രോഗങ്ങളെ പോലും ഇന്ന് ആധുനിക മൈക്രോ ന്യൂറോ സർജറിയുടെ സഹായത്താൽ പരിഹരിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ടത് തന്നെയാണ്. മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ അവയവം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും - അവ തലച്ചോറും നട്ടെല്ലുമാണ്. ഈ കാരണം കൊണ്ട് തന്നെ സ്വാഭാവികമായും വൈദ്യശാസ്ത്ര രംഗത്ത് ഏറ്റവും അധികം വെല്ലുവിളികൾ നേരിടേണ്ടി വരുന്നതും ഇവയ്ക്കു തന്നെയാണ്. തലച്ചോർ - നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയകൾ എന്നും സങ്കീർണ്ണവും അത്യധികം കൃത്യതയും ആവശ്യപ്പെടുന്ന ഒരു മേഖലയായിട്ടാണ് കണക്കാക്കപ്പെടുന്നത്. വൈദ്യശാസ്ത്ര രംഗത്തെ വിപുലമായ ഗവേഷണങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും  പുറമെ ശസ്ത്രക്രിയാ രീതികളിൽ വന്നുചേർന്നിരിക്കുന്ന അതിനൂതനമായ പുരോഗമനങ്ങളുടെ ഫലമായി ന്യൂറോസർജറി അതിശ്രേഷ്ഠമായി തന്നെ മെച്ചപ്പെട്ടിരിക്കുന്നു എന്ന...

ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങളും അവ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നും നോക്കാം...

Image
1 . സ്ട്രോക്ക് ( മസ്തിഷ്കാഘാതം ): സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ  ബ്ലോക്ക് വരുമ്പോൾ അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലിൽ കൊഴുപ്പു വന്നു അടിയുന്ന മൂലം അവിടെ ബ്ലോക്ക് ഉണ്ടാവുകയും തലച്ചോറിലെ ആ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നു. ഈയൊരു അവസ്ഥ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും എന്ന് നോക്കാം. അതിനു നമുക്ക് FAST എന്ന വാക്കു ഓർത്തിരിക്കാം * F- Facial Deviation  സ്ട്രോക്ക് സംഭവിക്കുമ്പോൾ ആ വ്യക്തിയുടെ സംസാരത്തിനിടയിൽ തന്നെ ആ വ്യക്തിയുടെ മുഖത്തിന് വ്യതിയാനം സംഭവിക്കുന്നതായി കാണാം.  ചുണ്ടുകൾക്ക് ഒരു വശത്തേക്ക് കോട്ടം സംഭവിക്കുന്നു. * A- Arms  സ്ട്രോക്ക് ഉണ്ടെന്ന് സംശയിക്കുന്ന ഒരാൾ കൈകൾ ഉയർത്തുമ്പോൾ, ബലഹീനത കാരണം ഒരു ഭുജം താഴുന്നത് കാണാം. തലയുടെ ഏതു ഭാഗത്തെ രക്തകുഴലിനാണോ ബ്ലോക്ക് വന്നിരിക്കുന്നത് അതിന്റെ എതിർവശത്തെ കൈയിലേക്കോ കാലിലേക്കോ ആവും തളർച്ച വരുന്നത്. * S- Slurring of Speech  സംസാരിക്കുന്നതിനിടയിൽ നാക്കു അല്...

നടുവേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് സ്പോണ്ടിലോലിസ്തസിസ്..

Image
കുനിഞ്ഞു നിവരുമ്പോൾ അസഹനീയമായ നടുവ് വേദന, അല്ലെങ്കിൽ ദീർഘനേരം കംപ്യൂട്ടറിന്റെ  മുന്നിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന ദുസ്സഹമായ വേദന, ഇവയെല്ലാം നമ്മളിൽ ബഹുഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എന്താണ് ഇതിന്റെ കാരണം എന്ന് നമുക്ക് നോക്കാം.  എന്താണ് സ്പോണ്ടിലോലിസ്തസിസ്? നട്ടെല്ലിന്റെ അസ്ഥിരത ഉൾപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ നട്ടെല്ലിലെ അസ്ഥികളെ കശേരുക്കൾ അഥവാ വെർട്ടിബ്രൽ ബോഡി എന്നാണു വിളിക്കുന്നത്. നമ്മുടെ നട്ടെല്ല് 33 ചെറിയ ദീർഘചതുരാകൃതിയിലുള്ള അസ്ഥികളാൽ നിർമ്മിച്ചിരിക്കുന്നു, ഇവയെ കശേരുക്കൾ എന്ന് വിളിക്കുന്നു, അവ പരസ്പരം അടുക്കിവെച്ചിരിക്കുന്നു. ഈ എല്ലുകൾ സുഷുമ്നാനാഡിയെ സംരക്ഷിക്കുന്ന ഒരു കനാൽ സൃഷ്ടിക്കാൻ ബന്ധിപ്പിക്കുന്നു. ഇതിനെ കുറച്ചു കൂടെ ലഘൂകരിച്ചു കണ്ണികൾ എന്ന് വിശേഷിപ്പിക്കാം. ഈ അസ്ഥികൾ ഒരു ചങ്ങലയിലെ കണ്ണികൾ പോലെ വർത്തിക്കുന്നു. അവ പരസ്പരം ബന്ധിച്ചു കിടക്കുന്നു. എന്നാൽ ഇവയെ പരസ്പരം ബന്ധിപ്പിക്കുവാൻ അനേകം ലിഗ്മെന്റുകളും (ദശകളും) പേശികളും, സന്ധികളും കശേരുക്കൾക്കിടയിലുള്ള കുഷ്യൻ പോലെയുള്ള ഡിസ്കുകളും സഹായിക്കുന്നു. മനുഷ്യശരീരത്തിൽ ഏറ്റവ...

പത്ത് തരം ന്യൂറോളജിക്കൽ (നാഡിസംബന്ധമായ) വേദനകൾ - അവയെ എങ്ങനെ കൈകാര്യം ചെയ്യാം..

Image
ന്യൂറോളജിക്കൽ വേദനകൾ ഏറ്റവും അസഹ്യവും അവയുടെ ചികിത്സ വളരെയധികം വെല്ലുവിളികൾ നിറഞ്ഞതുമാണ്. അതിനാൽ തന്നെ അധികം രോഗികളും വേദനാസംഹാരികളുടെയും പാലിയേറ്റീവ് ക്ലിനിക്കുകളുടെയും  സഹായം തേടുന്നു.   ന്യൂറോപതിക് വേദന പലപ്പോഴും വിട്ടുമാറാത്ത ഒന്നായി അനുഭവപ്പെടുന്നു. ന്യൂറോപതിക് വേദന വ്യക്തമായ വേദനയുണ്ടാക്കുന്ന സംഭവമോ ഘടകമോ ഇല്ലാതെ ഏത് സമയത്തും വർദ്ധിച്ചേക്കാം. ഇത്തരത്തിലുള്ള വേദനയിൽ, വ്യക്തിക്ക് തീവ്രമായ ഷൂട്ടിംഗ് റാഡിക്കുലാർ അല്ലെങ്കിൽ കത്തുന്ന തരത്തിലുള്ള സംവേദനം അനുഭവപ്പെടും. മരവിപ്പ് അനുഭവപ്പെടുകയോ സംവേദനക്ഷമത നഷ്ടപ്പെടുകയോ ചെയ്യുന്നു.  വേദന സ്ഥിരമായിരിക്കാം, അല്ലെങ്കിൽ ഇടയ്ക്കിടെ ഉണ്ടാകാം.  ന്യൂറോളജിക്കൽ വേദനയ്ക്ക് ധാരാളം കാരണങ്ങളുണ്ട്. അവയിൽ സാധാരണയായി കണ്ടു വരുന്ന 10 കാരണങ്ങൾ  നോക്കാം : 1.  പെരിഫെറൽ ന്യൂറോപ്പതി (Peripheral Neuropathy) കൈയിലും കാലിലും കത്തുന്ന / വൈദ്യുത സംവേദനം പോലെയുള്ള സ്വഭാവ സവിശേഷത നിറഞ്ഞതാണ് പെരിഫെറൽ ന്യൂറോപ്പതി എന്ന ന്യൂറോളജിക്കൽ വേദന. ഇതിനു പുറമെ  ടച്ച് സംവേദനം നഷ്ടപ്പെടുന്നു. മരവിപ്പും പാരസ്തേഷ്യയും (പ്രത്യക്ഷമായ ശാരീരിക കാരണങ്...

മയക്കുമരുന്ന് അടിമത്തം - നമ്മുടെ യുവതലമുറയിലെ ഏറ്റവും വലിയ ആശങ്ക

Image
കഞ്ചാവ് എന്ന ഈ ലഹരിവസ്‌തുവിന്റെ മുഖം അത്ര തന്നെ രസകരമല്ല. സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും എല്ലാം തന്നെ ഇതിന്റ ഭീകര വശങ്ങളെ കുറിച്ചുള്ള വാർത്തകൾ ആണ് ഇന്ന് നാം നിരന്തരം കേട്ട് കൊണ്ടിരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്ന്. അവ ആ വ്യക്തിയുടെ മസ്തിഷ്കം പ്രവർത്തിക്കുന്ന രീതി, വികാരങ്ങൾ, പെരുമാറ്റം, ധാരണ, ഇന്ദ്രിയങ്ങൾ എന്നിവയെ ബാധിക്കും. ഇത് അവരെ പ്രവചനാതീതവും അപകടകാരികളുമാക്കുന്നു, പ്രത്യേകിച്ച് യുവതലമുറയെ.  - എന്താണ് ഈ ലഹരിമരുന്നുകൾ ഒരു വ്യക്തിയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ? - എങ്ങിനെയാണ് അവ ഒരു വ്യക്തിയെ അതിനു അടിമയാക്കുന്നത്? - ഇതിൽ നിന്നും പൂർണമായ മോചനം സാധ്യമാണോ? എന്താണ് മയക്കുമരുന്നുകൾ? എങ്ങനെയാണ് മയക്കുമരുന്നുകൾ ഒരു വ്യക്തിയുടെ ശരീരത്തിൽ അതിന്റെ ആധിപത്യം സ്ഥാപിക്കുന്നത്? ലഹരിമരുന്നുകൾക്ക് ഹ്രസ്വകാലവും ദീർഘകാലവുമായ ഫലങ്ങൾ ഉണ്ടാകും. ഈ ഇഫക്റ്റുകൾ ശാരീരികവും മാനസികവുമാകാം, കൂടാതെ ആശ്രിതത്വം ഉ...